ചാലക്കുടി: സൗത്ത് ജംഗ്ഷനിൽ ഹൈവേയ്ക്ക് അരികിലുള്ള ബാർ ഹോട്ടലിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിലുണ്ടായിരുന്ന യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ പോട്ട ശാസ്താംകുന്ന് സ്വദേശികളായ ഒാളാപ്പിള്ളി കാർത്തിക് (23), ഒാളാപ്പിള്ളി ഋതിക് (20), മാരാത്ത് റിജു (25), ചാലക്കുടി തൃക്കാശേരി അജയ് (23), പോത്ത് വാഴക്കുന്ന് ബദ്സദേം ഡാനീയൽ (24) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.
കഴിഞ്ഞദിവസം രാത്രിയിൽ ഹൈവേയ്ക്ക് അരികിലുള്ള ബാറിനുമുന്നിൽ കാർ നിർത്തി കാറിലുണ്ടായിരുന്ന യുവതിയുടെ ഭർത്താവും സഹോദരനും ബാറിലേക്ക് പോയ സമയത്ത് ഏതാനും യുവാക്കൾ വന്ന് യുവതിയെ കാറിൽനിന്നും ഇറക്കിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.
ബാറിൽനിന്നും തിരിച്ചുവന്ന ഭർത്താവും സഹോദരനും ഇതു തടയാൻ ശ്രമിച്ചപ്പോൾ ഇവരെ ആക്രമിച്ചു. യുവതി ചാലക്കുടി പോലീസിൽ പരാതി നൽകിയതിനെതുടർന്നാണ് യുവാക്കളെ അറസ്റ്റുചെയ്തത്.