ക്രൂ​ര​നാ​യ അ​ച്ഛ​ൻ… കൂ​ട്ടു​കാ​രു​മൊ​ത്ത് ക​ളി​ക്കാ​ൻ പോ​യ മ​ക​ന്‍റെ തു​ട​യി​ൽ ഇ​രു​മ്പു​ക​മ്പി പ​ഴു​പ്പി​ച്ചു​വ​ച്ചു; ക്രൂ​ര​ത​യ്ക്ക് ഇ​ര​യാ​യ​ത് പ​തി​നൊ​ന്നു​കാ​ര​ൻ; ന​ട​ക്കു​ന്ന സം​ഭ​വം കൊ​ല്ല​ത്ത്

കൊ​ല്ലം:  മ​ക​നെ പൊ​ള്ള​ലേ​ൽ​പ്പി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ. കൂ​ട്ടു​കാ​രു​മൊ​ത്ത് മ​ക​ൻ ക​ളി​ക്കാ​ൻ പോ​യ​തി​ൽ പ്ര​കോ​പി​ത​നാ​യ അ​ച്ഛ​ൻ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ന്‍റെ ശ​രീ​ര​ത്തി​ൽ പ​ല​യി​ട​ത്താ​യി ഇ​രു​മ്പു​ക​മ്പി പ​ഴു​പ്പി​ച്ചു​വ​ച്ച് പൊ​ള്ളി​ക്കു​ക​യാ​യി​രു​ന്നു.   

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്ത​നാ​പു​രം കാ​ര​ന്മൂ​ട് സ്വ​ദേ​ശി വി​ൻ​സു​കു​മാ​റി​നെ (40) പോ​ലീ​സ് അ​റ​സ്റ്റ്‌ ചെ​യ്തു. പ​തി​നൊ​ന്നു​കാ​ര​നാ​യ മ​ക​ൻ അ​മ്മ​യു​മൊ​ത്ത് പ​ത്ത​നാ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

വി​ല​ക്കി​യി​ട്ടും കു​ട്ടി വീ​ണ്ടും ക​ളി​ക്കാ​ൻ പോ​യ​താ​ണ് പ്ര​കോ​പ​ന​കാ​ര​ണം. മ​ക​ൻ തി​രി​കെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ഗ്യാ​സ് അ​ടു​പ്പി​ൽ​വ​ച്ചു പ​ഴു​പ്പി​ച്ച വീ​തി​യു​ള്ള ഇ​രു​മ്പു​ക​മ്പി​കൊ​ണ്ട്‌ പൊ​ള്ള​ലേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു

. ഇ​ട​ത് തു​ട​യി​ലും കാ​ൽ​മു​ട്ടി​നു താ​ഴെ​യു​മാ​യി പ​ല​യി​ട​ത്തും സാ​ര​മാ​യി പൊ​ള്ള​ലേ​റ്റു. പ​ത്ത​നാ​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി ചി​കി​ത്സ​തേ​ടി​യ​ശേ​ഷ​മാ​ണ് ഇ​രു​വ​രും പ​രാ​തി ന​ൽ​കാ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്. തു​ട​ർ​ന്ന് വി​ൻ​സു​കു​മാ​റി​നെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

 

Related posts

Leave a Comment