ആലപ്പുഴ: പണവുമായി മുങ്ങിയ ചിട്ടി സ്ഥാപനഉടമയെ 23 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു.അരൂരിൽ പി.കെ.വി എന്ന ചിട്ടിസ്ഥാപനം നടത്തിയ അരൂർ കടമാട്ട് ചിറയിൽ പി.കെ.വിനായകൻകുഞ്ഞ് ആണ് പിടിയിലായത്. ക്രൈംബ്രാഞ്ച് എസ്.പി പ്രശാന്തൻ കാണിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കാസസർകോട് നിന്നാണ് ഇയാളെ പിടികൂടിയത്്.
ഡിവൈ.എസ്.പി ജോർജ് ചെറിയാൻ, ഇൻസ്പെക്ടർ കെ.ജെ.തോമസ്, സിവിൽ പൊലീസ് ഓഫീസർമാരായ ഷൈജു, നസീബ്കാസിം, നിബിൻമാർഷൽ എന്നിവരടങ്ങുന്ന സംഘമാണ് വിനായകനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തത്തേയ്ക്ക് റിമാൻഡ് ചെയ്തു