വിഴിഞ്ഞം: അടിമലത്തുറ അമ്പലത്തുമൂലയിൽ കുടുംബാംഗങ്ങളെ ആക്രമിച്ച ശേഷം ഒളിവിൽ പോയ കേസിൽ പ്രധാനിയെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. അമ്പലത്തുമൂല ലൂയിസ് മെമ്മോറിയൽ സ്കൂളിന് സമീപം താമസിക്കുന്ന അജീഷ് എന്ന് വിളിക്കുന്ന ക്ലിന്റനാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 25 നായിരുന്നു കേസിനാസ്പദമായ സംഭവം.
അമ്പലത്തുമൂലയിൽ താമസിക്കുന്ന വീട്ടമ്മയായ ജന്നത്ത് ബീവി(65), മക്കളായ റഫീഖ് (43), അബ്ദുള്ള (35) എന്നിവരെ സംഘം ചേർന്ന് വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്താൻ പ്രതി ശ്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് പേരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട മൂന്ന് പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയതായും അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയതായും വിഴിഞ്ഞം എസ്എച്ച്ഒ എൻ.ഷിബു പറഞ്ഞു.