ഇരിട്ടി: യൂത്ത് കോണ്‍ഗ്രസ് പേരാവൂര്‍ നിയോജക മണ്ഡലം സെക്രട്ടറി പായം വട്ട്യറ കരിയാലിലെ ജിജോ പുളിയാനിക്കാട്ടി (38)നെ കഴിഞ്ഞ 19ന് രാത്രി വെട്ടിക്കൊലപ്പെടുത്തുവാന്‍ ശ്രമിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു.
വട്ട്യറ എരുമത്തടത്തിലെ ജയചന്ദ്രന് (34)നെയാണ് ഇരിട്ടി സിഐ രാജീവന് വലിയ വളപ്പില്‍ , എസ്ഐ പി.എം. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. മറ്റ്പ്രതികളെ കണ്ടെത്താന്‍ പോലീസ് വട്ട്യറ , കരിയാല്‍ ഭാഗത്ത് വ്യാപക പരിശോധന നടത്തി വരികയാണ്.സംഭവത്തില്‍ ഉള്‍പെട്ട പ്രതികളെ തിരിച്ചറിഞ്ഞതിനാലാണ് പോലീസ് അറസ്റ്റ് ആരംഭിച്ചത്.
അക്രമത്തിനിരയായ ജിജോ പ്രതികളെകുറിച്ച് മൊഴി നല്‍കിയെങ്കിലും മുഖംമൂടി സംഘമാണെന്ന് പറയുന്നതിനാല്‍ പ്രതികളെകുറിച്ച് പോലീസ് വ്യക്തത വരുത്തിയ ശേഷമാണ് പ്രതിപട്ടികയില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. വട്ട്യറ കരിയാലിലില് കോണ്‍ക്രീറ്റ് തൊഴില്‍ ചെയ്യുമ്പോള്‍ കാറിലെത്തിയ മുഖം മൂടി സംഘമാണ് ജിജോയെ അക്രമിച്ചത്.