വടകര: അഴിയൂരിൽ സിപിഎം-ലീഗ് സംഘർഷത്തിൽ ലീഗ് പ്രവർത്തകൻ കൊട്ടികൊല്ലൻ മുനാഫിറിനെ വെട്ടിയ കേസിൽ നാലു സിപിഎം പ്രവർത്തകരെ ചോന്പാല പോലീസ് അറസ്റ്റുചെയ്തു.
ചോന്പാല പാറേമ്മൽ അഫ്നാസ് (24), അഴിയൂർ കല്ലറോത്ത് രമ്യതാ നിവാസിൽ രമീഷ് (26), കോറോത്ത് റോഡിലെ പുതിയോട്ടും താഴകുനി വി.കെ.ശരത്ത് (23), കോറോത്ത് റോഡിലെ മീത്തലെ പറന്പത്ത് രജിത്ത് (30) എന്നിവരെയാണ് എസ്ഐ പി.കെ. ജിതേഷ് അറസ്റ്റുചെയ്തത്.
വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ദിവസങ്ങൾക്കുമുൻപാണ് അഴിയൂർ ഹൈസ്കൂളിന് മുൻവശത്തുവെച്ച് മുനാഫിറിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്.
വെട്ടേറ്റ മുനാഫിറിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. സംഘർഷത്തിൽ വേറേയും രണ്ട് ലീഗ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.