ക​ണ്ണ​പു​ര​ത്ത് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റ സം​ഭ​വം: ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അടക്കും മൂ​ന്ന് സി​പി​എ​മ്മു​കാ​ർ അ​റ​സ്റ്റി​ൽ


പ​ഴ​യ​ങ്ങാ​ടി: ക​ണ്ണ​പു​ര​ത്ത് ശോ​ഭാ​യാ​ത്ര ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ.

ക​ല്യാ​ശേ​രി മ​ണ്ഡ​ലം ക​രി​ക്കാ​ട്ടെ ബി​ജെ​പി ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു​വി​നാ​യി​രു​ന്നു (32) തി​ങ്ക​ളാ​ഴ്ച രാ​ത്രി വെ​ട്ടേ​റ്റ​ത്. ക​ണ്ണ​പു​രം സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​രു​ൺ ബാ​ബു, സ​ബി​ൻ, റി​തി​ൻ എ​ന്നി​വ​രെ​യാ​ണ് ക​ണ്ണ​പു​രം സി​ഐ​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഘോ​ഷ​യാ​ത്ര തു​ട​ങ്ങു​ന്ന​തി​ന് തൊ​ട്ടു​മു​ന്പ് കോ​ല​ത്ത് വ​യ​ലി​ൽ വ​ച്ച് ഒ​രു സം​ഘം അ​നൗ​ൺ​സ്മെ​ന്‍റ് വാ​ഹ​നം അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു ശേ​ഷം ഘോ​ഷ​യാ​ത്ര ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ ബാ​ബു​വി​നെ ത​ട​ഞ്ഞു​വെ​ച്ച് വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ക്ക​കു​യാ​യി​രു​ന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 15 പേ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.​പ്ര​തി​ക​ളെ ഇ​ന്ന് ക​ണ്ണൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment