തൃക്കരിപ്പൂർ: പത്തുവർഷത്തോളം പലയിടങ്ങളിലായി ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ സിപിഎം നേതാവ് അറസ്റ്റിൽ. സിപിഎം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി അംഗം കൂടിയായഡിവൈഎഫ് ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറി വലിയപറമ്പ് സെൻട്രലിലെ രതീഷ് കുതിരുമ്മലി(33)നെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ പരാതിയിൽ ബലാത്സംഗം, വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് പോലീസ് കേസെടുത്തത്. വലിയപറമ്പിലെ മാടക്കാൽ സ്വദേശിനിയായ 23 കാരി യുവതിയാണ് പരാതി നൽകിയത്. തനിക്കു 13 വയസുള്ള 2008 മുതൽ വിവാഹ വാഗ്ദാനം നൽകി പലയിടങ്ങളിലും കൊണ്ടുപോവുകയും രതീഷിന്റെ വീട്ടിൽ വെച്ചും യുവതിയുടെ വീട്ടിൽ വെച്ചും ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.
യുവ സിപിഎം നേതാവ് കാഞ്ഞങ്ങാട് ക്ഷേമനിധി ഓഫീസിൽ ജീവനക്കാരനാണ്. അറസ്റ്റിലായ രതീഷിനെ ചന്തേര പോലീസ് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി. കോടതി സെപ്റ്റംബർ 13 വരെ റിമാൻഡ് ചെയ്തു.