തിരുവനന്തപുരം: പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ച കേസിൽ സിവിൽ പോലീസ് ഓഫീസർ അറസ്റ്റിൽ. അടൂർ കെഎപി മൂന്നാം ബറ്റാലിയനിലെ സിപിഒ അൽഅമീനാണ് അറസ്റ്റിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
പാലോട് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയുമായി സമൂഹമാധ്യമത്തിലൂടെയാണ് ഇയാൾ പരിചയപ്പെട്ടത്. പിന്നീടു വീട്ടുകാർ മുഖാന്തിരം വിവാഹം ഉറപ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഇതോടെ ഇവർ കൂടുതൽ അടുക്കുകയും നിരവധിയിടങ്ങളിൽ ഒരുമിച്ച് യാത്ര നടത്തുകയും ചെയ്തിതിരുന്നു.
എന്നാൽ, കൂടുതൽ സാമ്പത്തിക ശേഷിയുള്ള കുടുംബത്തൽ നിന്ന് മറ്റൊരു വിവാഹ ആലോചന വന്നതോടെ ഇയാളും കുടുംബവും വാഗ്ദാനത്തിൽ നിന്ന് പിൻമാറുകയായിരുന്നുവത്രെ. ഇതോടെ മാനസികമായി തളർന്ന പെൺകുട്ടി പാലോട് പോലീസിൽ