പയ്യന്നൂര്‍: സിപിഎം പ്രവര്‍ത്തകനായ കുന്നരു കാരന്താട്ടെ സി.വി. ധനരാജനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനും കൊലപാതകത്തെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരും അറസ്റ്റില്‍.രാമന്തളി മൊട്ടക്കുന്നിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ ചൂരക്കാട്ട് ഷൈജുവിനെ (21) യാണ്് ധനരാജന്‍ വധവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ സിഐ എം.പി. ആസാദും സംഘവും അറസ്റ്റ് ചെയ്തത്.
കണ്ണൂരില്‍ വച്ച് ഇന്നലെയാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്. ഇയാളെ ഇന്ന് പയ്യന്നൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.കഴിഞ്ഞ ജൂലൈ 11ന്് രാത്രി പത്തോടെയാണ് സിപിഎം പ്രവര്‍ത്തകനായ ധനരാജ് കൊല്ലപ്പെട്ടത്. ഇതോടെ ഈ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം പത്തായി. അറസ്റ്റിലായവരില്‍ റിമാന്‍ഡില്‍ കഴിയുന്ന മൂന്ന് പേരൊഴികെ മറ്റുള്ളവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.
ധനരാജ് വധത്തെ തുടര്‍ന്ന് അന്നൂരിലെ ബിജെപി പ്രവര്‍ത്തകനായ സി.കെ. രാമചന്ദ്രനും സമാന രീതിയില്‍ കൊല്ലപ്പെടുകയും വിവിധ പ്രദേശങ്ങളിലായി നിരവധി അക്രമങ്ങളും അരങ്ങേറിയിരുന്നു. പരത്തിക്കാട്്, ചിറ്റടി ഭാഗങ്ങളില്‍ നിരവധി വീടുകള്‍ തകര്‍ക്കുകയും ഇരുചക്ര വാഹനങ്ങള്‍ അഗ്ിക്കിരയാക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളിലാണ് സിപിഎം പ്രവര്‍ത്തകരായ എട്ടിക്കുളത്തെ പരത്തി ഷൈജു (25), കക്കുളത്ത്്് രജീഷ് (29) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.