ഇവിടെയും വില്ലൻ മദ്യം..! വാക്കുതർക്കത്തി നിടെ അച്ഛനെ മകൻ ചവിട്ടി കൊന്നു; നെഞ്ചി നേറ്റ മർദനം മരണകാരണമെന്ന് പോലീസ്

arrestകോ​ട്ട​യം: വീ​ടി​ന്‍​റെ വ​രാ​ന്ത​യി​ൽ പി​താ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്നു തെ​ളി​ഞ്ഞു. മ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട്ട​യം ക​ള​ക്ട​റേ​റ്റി​നു​സ​മീ​പം നേ​താ​ജി റോ​ഡി​ൽ മു​ൻ​സി​പ്പ​ൽ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന രാ​ജ​പ്പ(65)​നാ​ണു ച​വി​ട്ടേ​റ്റ് മ​രി​ച്ച​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മ​ക​ൻ വി​നോ​ദി(​ക​മ്മ​ൽ വി​നോ​ദ്- 38)നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന​ലെ രാ​വി​ലെ വീ​ടി​ന്‍​റെ വ​രാ​ന്ത​യി​ലാ​ണു രാ​ജ​പ്പ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ. ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി രാ​ജ​പ്പ​നും മ​ദ്യ​പി​ച്ചു വ​ന്ന വി​നോ​ദും ത​മ്മി​ൽ വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യും ഉ​ണ്ടാ​യി. ഇ​തി​നെ​ത്തു​ട​ർ​ന്നു വി​നോ​ദ് വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. എ​ന്നാ​ൽ, കു​റ​ച്ചു സ​മ​യ​ത്തി​നു​ശേ​ഷം തി​രി​ച്ചു വ​ന്ന വി​നോ​ദും പി​താ​വു​മാ​യി വീ​ണ്ടും വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും രാ​ജ​പ്പ​നെ വീ​ട്ടി​ൽ​നി​ന്നു വ​ലി​ച്ചി​റ​ക്കി വ​രാ​ന്ത​യി​ൽ എ​ത്തി​ച്ചു ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​തി​നു​ശേ​ഷം ത​ള​ർ​ന്നു കി​ട​ന്ന രാ​ജ​പ്പ​നെ രാ​ത്രി​യി​ൽ വീ​ണ്ടും ത​ടി​ക്ക​ഷ​ണ​വു​മാ​യി എ​ത്തി ആ​ക്ര​മി​ച്ചു. പി​ന്നീ​ട് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​വ​രെ ന​ഗ​ര​ത്തി​ൽ ക​റ​ങ്ങി​യ ഇ​യാ​ൾ ഉ​ച്ച​യ്ക്കു വീ​ട്ടി​ൽ എ​ത്തി​യ​ശേ​ഷം അ​ച്ഛ​ൻ മ​രി​ച്ചു​കി​ട​ക്കു​ന്ന​താ​യി പ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഈ​സ്റ്റ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. എ​ന്നാ​ൽ, മൃ​ത​ദേ​ഹ​ത്തി​ൽ മ​ർ​ദ​ന​മേ​റ്റ പാ​ടു​ക​ൾ ക​ണ്ട​തി​നാ​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നു ക​ണ്ടു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല​പ​താ​ക വി​വ​രം അ​റി​വാ​യ​ത്.

വി​നോ​ദ് സ്ഥി​ര​മാ​യി മാ​താ​പി​താ​ക്ക​ളെ മ​ർ​ദി​ച്ചി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ മൊ​ഴി ന​ൽ​കി​യ​തോ​ടെ ഇ​യാ​ളെ പോ​ലീ​സ് ചോ​ദ്യം​ചെ​യ്ത​പ്പോ​ൾ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു. മ​ർ​ദ​ന​ത്തി​നി​ടെ നെ​ഞ്ചി​നേ​റ്റ ച​വി​ട്ടാ​ണു മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ൻ. രാ​മ​ച​ന്ദ്ര​ന്‍​റെ നി​ർ​ദേ​ശ​പ്ര​കാ​രം കോ​ട്ട​യം ഡി​വൈ​എ​സ്പി ഗി​രീ​ഷ് പി. ​സാ​ര​ഥി, കോ​ട്ട​യം ഈ​സ്റ്റ് സി​ഐ അ​നീ​ഷ് വി. ​കോ​ര, എ​സ്ഐ യു. ​ശ്രീ​ജി​ത്ത്, ഷാ​ഡോ പോ​ലീ​സു​കാ​രാ​യ അ​ജി​ത്ത്, ഷി​ബു​കു​ട്ട​ൻ, ബി​ജു​മോ​ൻ നാ​യ​ർ, ഐ. ​സ​ജി​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts