നെടുമങ്ങാട്: വനിതാ പഞ്ചായത്ത് അംഗത്തിന് അശ്ലീല വീഡിയോ അയച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി വിളവൻകോട് വെള്ളാംകോട് പന്തലവിള ഡോർ നമ്പർ 1/150 വിജയകുമാർ (ദേവരാജ്,40 )നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
വനിതാ പഞ്ചായത്ത് അംഗത്തിന്റെ മൊബൈൽ ഫോണിലേക്ക് പത്തോളം അശ്ലീല വീഡിയോകൾ അയച്ചെന്നും ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.
നെടുമങ്ങാട് എഎസ്പി രാജ് പ്രസാദിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ , എസ്ഐ സുനിൽ ഗോപി എന്നിവർ ചേർന്നാണ് ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.