പാലോട് : പെരിങ്ങമ്മല പ്ലാമൂട് സ്വദേശി ഷിജുവിനെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പെരിങ്ങമ്മല ദൈവപ്പുര ദിനേശ് വിലാസത്തിൽ ദിനേശ് (38 ) കരിമൻകോട് ഊരാളിക്കോണം കോണത്തു പുത്തൻവീട്ടിൽ അനിൽകുമാർ (32 ) എന്നിവരെ പാലോട് പോലീസ് അറസ്റ്റു ചെയ്തു .
ദിനേശിന്റെ പേരിൽ പാലോട് സ്റ്റേഷനിൽ നിരവധി കേസുകൾ നിലവിലുണ്ട് .പാലോട് സിഐ കെ .ബി മനോജ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ എസ്.അഷറഫ് , ഹുസൈൻ , എ എസ് ഐ ഇർഷാദ് , സിപിഒ മാരായ പ്രദീപ് ,രാജേഷ് ,ശ്രീജിത്ത് എന്നിവർ ഉൾപ്പെടുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത് . കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.