പിന്‍ഭാഗത്ത് തട്ടി! വിമാനത്തില്‍ ജീവനക്കാരിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

മും​ബൈ: വി​മാ​ന​ത്തി​ൽ ജീ​വ​ന​ക്കാ​രി​യെ ശ​ല്യം ചെ​യ്ത ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ അ​റ​സ്റ്റു ചെ​യ്തു. മും​ബൈ​യി​ൽ​നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ബം​ഗ​ളൂ​രു സ്വ​ദേ​ശി രാ​ജു ഗം​ഗ​പ്പ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

രാ​ജു​വി​ന്‍റെ സീ​റ്റി​ന​രി​കി​ലൂ​ടെ ജീ​വ​ന​ക്കാ​രി ക​ട​ന്നു​പോ​യ​പ്പോ​ൾ പി​ൻ​ഭാ​ഗ​ത്ത് രാ​ജു ത​ട്ടു​ക​യാ​യി​രു​ന്നു. താ​ക്കീ​ത് ന​ൽ​കി​യ​തോ​ടെ ജീ​വ​ന​ക്കാ​രി​ക്കു​നേ​രെ രാ​ജു അ​സ​ഭ്യ​വ​ർ​ഷം ചൊ​രി​ഞ്ഞു. ഇ​തോ​ടെ യു​വ​തി സ​ഹ​പ്ര​വ​ർ​ത്ത​ക​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​നു മു​ന്പാ​യി​രു​ന്ന​തി​നാ​ൽ ഇ​യാ​ളെ മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സെ​ൻ​ട്ര​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ സെ​ക്യൂ​രി​റ്റി ഫോ​ഴ്സി​നു കൈ​മാ​റി.

Related posts