ടെക്സസ്: മകനെ പട്ടിണിക്കിട്ടു കൊല്ലാൻ ശ്രമിച്ച സ്ത്രീക്ക് അമേരിക്കയിൽ അഞ്ചു വർഷം തടവുശിക്ഷ. ടെക്സസിലെ ടാരന്റ് കൗണ്ടി ജൂറിയാണ് ഡാനിറ്റ ടുട്ട് എന്ന സത്രീക്കു ശിക്ഷ വിധിച്ചത്.
കുട്ടിക്കു പോഷകാഹാരവും ഭക്ഷണവും നിഷേധിച്ചതിലൂടെ കുട്ടിയെ കൊലപ്പെടുത്താൻ സ്ത്രീ ലക്ഷ്യമിട്ടെന്നായിരുന്നു കേസ്. കുട്ടിയുടെ രോഗവിവരങ്ങൾ സംബന്ധിച്ച് ടുട്ട് ഡോക്ടറോടു കളവു പറഞ്ഞെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
2016-ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. ടുട്ടിനെ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഇവരുടെ രണ്ടു കുട്ടികളെയും ശിശു സുരക്ഷാ ഉദ്യോഗസ്ഥർ വീട്ടിൽനിന്നു മാറ്റിയിരുന്നു.