കാറിലെത്തിയ സംഘം വഴി അന്വേഷിച്ച ശേഷം ലോട്ടറിക്കാരന് ലിഫ്റ്റ് നൽകി; ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് മർദിച്ച് പണമടങ്ങിയ ബാഗ് തട്ടിയെടുത്തു; എടത്വാ കേസിലെ പ്രതികളെ കുടുക്കിയത് ആ ഒറ്റ തെളിവ്…

എ​ട​ത്വ: ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​നെ കാ​ർ ഇ​ടി​പ്പി​ച്ച് ബാ​ഗ് ത​ട്ടി​യെ​ടു​ത്ത പ്ര​തി​ക​ൾ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ടയിൽനിന്നാണ് എ​ട​ത്വ പോ​ലീ​സ് പ്ര​തി​ക​ളെ പി​ടികൂ​ടി​യ​ത്.

തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട കു​ള​ത്തു​മ്മേ​ൽ അ​ഭി​ലാ​ഷ് (30), സു​രേ​ഷ് ഭ​വ​നി​ൽ ജോ​ണ്‍ (ക​ണ്ണ​ൻ-28), പു​ത്ത​ൻവീ​ട്ടി​ൽ ലി​നു (ബി​നു​ക്കു​ട്ട​ൻ-44) എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 6.30 ന് ​എ​ട​ത്വ അ​ന്പ്ര​മൂ​ല​യി​ൽ കാ​റി​ലെ​ത്തി​യ മൂ​വ​ർസം​ഘം ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​നാ​യ മി​ത്ര​ക്ക​രി കൈ​ലാ​സം ഗോ​പ​കു​മാ​റി​നെ (53) മ​ർദിച്ച് ബാ​ഗ് ത​ട്ടി​യെ​ടു​ത്ത്് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

സി​സി​റ്റി​വി ദൃ​ശ്യം പ​രി​ശോ​ധി​ച്ച പോ​ലീ​സിന് ആ​ല​പ്പു​ഴ പെ​ട്രോ​ൾ പ​ന്പി​ൽ എ​ത്തി​യ​താ​യി സൂ​ച​ന ല​ഭി​ച്ചു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നിയ​ന്ത്ര​ണ​ത്തി​ലു​ള്ള പോ​ലീ​സ് ക​ണ്‍​ട്രോ​ൾ കാ​മ​റ​യി​ൽ ഓ​ച്ചി​റ ഭാ​ഗ​ത്തു​വ​ച്ച് കാ​റി​ന്‍റെ ചി​ത്രം പ​തി​ഞ്ഞു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വി​ന്‍റെ നി​ർദേ​ശ പ്ര​കാ​രം സം​സ്ഥാ​ന സ്പെ​ഷൽ സ്ക്വാഡി​നു നി​ർ​ദേ ശം കൈ​മാ​റി. സ്പെ​ഷൽ സ് ക്വാഡി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ കാ​ർ തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട ഭാ​ഗ​ത്തുനി​ന്ന് ക​ണ്ടെ​ത്തി.

ഡി​വൈ​എ​സ്പി സു​രേ​ഷ് കു​മാ​ർ എ​സ്.​റ്റി​യു​ടെ നേ​തൃത്വ​ത്തി​ൽ അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വ​ഷ​ണ​ത്തി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി 8.30 ഓ​ടെ പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും പ്ര​തി​ക​ളേ​യും പോ​ലീ​സ് പി​ടി​കൂ​ടി.

പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ന്‍റെ പി​ന്നി​ൽ ക​ർ​ട്ട​ൻ ഇ​ട്ടി​രു​ന്ന​താ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ച്ച​ത്.കാ​റി​ലെ​ത്തി​യ സം​ഘം ഗോ​പ​കു​മാ​റി​നോ​ട് റോ​ഡി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്നു​ണ്ടോ​യെ​ന്ന് തി​ര​ക്കി.

ഇ​ല്ല​ന്ന് പ​റ​ഞ്ഞ​തോ​ടെ കാ​റി​ലെ​ത്തി​യ​വ​ർ അ​ല്പ ദൂ​രം മു​ന്നോ​ട്ട് പോ​യി​ട്ട് തി​രി​കെ വ​ന്നു. എ​ട​ത്വ ജം​ഗ്ഷ​നി​ലേ​ക്കാ​ണെ​ങ്കി​ൽ കാ​റി​ൽ ക​യ​റി​യാ​ൽ അ​വി​ടെ വി​ടാ​മെ​ന്ന് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഗോ​പ​കു​മാ​ർ കാ​റി​ൽ ക​യ​റി.

അ​ൻ​പ​ത് മീ​റ്റ​ർ ദൂ​രെ എ​ത്തി​യ​പ്പോ​ൾ വി​ജ​ന​മാ​യ സ്ഥ​ല​ത്തു​ ഗോ​പ​കു​മാ​റി​നെ പു​റ​ത്തേ​ക്ക് വ​ലി​ച്ചി​ട്ടു. എ​തി​ർ​ക്കാ​ൻ ശ്ര​മി​ച്ച ഗോ​പ​കു​മാ​റി​നെ കാ​റി​ടി​ച്ച് വീ​ഴ്ത്തി മൂ​വ​രും ക​ട​ന്നു ക​ള​ഞ്ഞി​രു​ന്നു.

ഗോ​പ​കു​മാ​റി​ന്‍റെ കാ​ലി​ന് ഒ​ടി​വ് സം​ഭ​വി​ച്ചി​രു​ന്നു. ഇ​യാ​ൾ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​രാ​ക്കും.

എ​ട​ത്വ സിഐ ആ​ന​ന്ദ​ബാ​ബു, എ​സ്ഐ ഷാം​ജി, സീ​നി​യ​ർ സി​പി​ഒ ഗോ​പ​ൻ, സി​പി​ഒ​മാ​രാ​യ പ്രേം​ജി​ത്ത്, ശ്യം​കു​മാ​ർ, സ​നീ​ഷ് എ​ന്നി​വ​ർ അ​ന്വ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം വ​ഹി​ച്ചു.

Related posts

Leave a Comment