കോയന്പത്തൂർ: ഫിനാൻസ് കന്പനിയിൽ പണയംവച്ച 88 പവൻ സ്വർണം മോഷ്ടിച്ച മാനേജരും ഭാര്യയും പിടിയിൽ. മസക്കാളിപ്പാളയം സുബ്രഹ്മണ്യൻ (43), ഭാര്യ ജയന്തി (33) എന്നിവരാണ് കന്പനിയുടമ കണ്ണന്റെ പരാതിയെതുടർന്ന് പിടിയിലായത്.
രണ്ടുദിവസംമുന്പ്സ്ഥാപനത്തിൽ പണയം വച്ച സ്വർണം പരിശോധിച്ചപ്പോഴാണ് 18 ലക്ഷം രൂപ വിലവരുന്ന 88 പവൻ സ്വർണാഭരണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തുടർന്നു പോലീസിൽ നല്കിയ പരാതിയെ തുടർന്നു നടത്തിയ അന്വേഷണത്തിൽ മാനേജർ സുബ്രഹ്മണ്യനും ഭാര്യയും ചേർന്ന് സ്വർണം വേറൊരു സ്ഥാപനത്തിൽ പണയം വച്ച് ആ പണം ഉപയോഗിച്ച് ആഡംബരജീവിതം നയിച്ചുവരുന്നതായി കണ്ടെത്തി. ഇതേത്തുടർന്ന് സുബ്രഹ്മണ്യനെയും ഭാര്യ ജയന്തിയേയും അറസ്റ്റ് ചെയ്യുകയായിരുന്നു.