പാലക്കാട്: ബൈക്കിന്റെ അടവു തെറ്റിയതിന് വീട്ടിൽക്കയറി ദന്പതികളെ മർദ്ദിച്ച് കവർച്ച നടത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന ക്വട്ടേഷൻ സംഘാംഗം അറസ്റ്റിൽ. കൊടുന്തിരപ്പുള്ളി, നെടുന്പറന്പ് വീട്ടിൽ സിജിൽ(28) നെയാണ് ഇന്നലെ കൊടുന്തിരപ്പുള്ളിയിൽ വെച്ച് നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് കേസ്സിന് ആസ്പദമായ സംഭവം നടന്നത്.
സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ നിന്നും അടവിന് ബൈക്ക് വാങ്ങിയ കൊടുന്തിരപ്പുള്ളി, അന്പലപ്പറന്പ് സ്വദേശിയായ പരാതിക്കാരൻ തിരിച്ചടവ് തെറ്റിച്ചതിലാണ് സ്ഥാപനത്തിലെ ജീവനക്കാർ ഉൾപ്പെടെ മൂവർ സംഘം ഇയാളുടെ വീട്ടിലെത്തി പരാതിക്കാരനെയും വീട്ടുകാരേയും മർദിച്ചത്.
ടൗണ്‍ നോർത്ത് , സൗത്ത് പോലീസ് സ്റ്റേഷനുകളിലായി കൊലപാതകശ്രമം ഉൾപ്പെടെ അഞ്ചോളം ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്.