കാട്ടാക്കട : 150 ലിറ്റർ വാറ്റു ചാരായവുമായി ഒരാൾ പിടിയിൽ. കുണ്ടമൺ ഭാഗം കുരിശുമുട്ടം ഭാഗത്തു നിന്നും 150 ലിറ്റർ വാറ്റ് ചാരായം, വാറ്റ് ഉപകരണങ്ങൾ എന്നിവ സഹിതമാണ് പിടികൂടിയത്. വിളവൂർക്കൽ വില്ലേജിൽ പേയാട് അലകുന്നം ബിന്ദു ഭവനിൽ ജോർജ്ജ് (46) നെയാണ് അറസ്റ്റ് ചെയ്തത്. ആയുർവേദ മസാജ് സെന്ററിന്റെ മറവിൽ വീട് വാടകയ്ക്ക് എടുത്ത് കോട സൂക്ഷിച്ച് ആധുനിക രീതിയിൽ വൻതോതിൽ ചാരായം വാറ്റി ആവശ്യക്കാർക്ക് നൽകി വരികയായിരുന്നു.
ഒരു ലിറ്ററിന് 1000/ രൂപ അടിസ്ഥാനത്തിലാണ് ചാരായം വിറ്റിരുന്നത്. കാട്ടാക്കട, പേയാട്, വിളപ്പിൽശാല,മലയിൻകീഴ് ഭാഗത്തും തിരുവനന്തപുരം നഗരപ്രദേശത്തും ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുകയാണ് പതിവ്. ജോർജ്ജിൽ നിന്നം നിന്നും ചാരായം വിറ്റ വകയിൽ 11,350/ രൂപയും പിടികൂടി. 2,50,000 രൂപയിൽ കൂടുതൽ വില മതിപ്പുള്ള സാധനങ്ങൾ ഇയാളിൽ നിന്നും പിടിച്ചെടുത്തു .
കാട്ടാക്കട എക്സൈസ് റെയിഞ്ച് ഇൻസ്പക്ടർ ബി.ആർ, സുരൂപ് നേതൃത്വം നൽകിയ പ്രത്യേക സ്ക്വാഡിന്റെ പ്രവർത്തന ഫലമായി റെയിഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ വി.ജി.സുനിൽകുമാറുംപാർട്ടിയും ചേർന്നാണ് റെയിഡ് നടത്തിയത്.