ഇരിങ്ങാലക്കുട: വീട്ടമ്മയെ വധിക്കാൻ ശ്രമിച്ച കേസിൽ ഗുണ്ട ാ തലവൻ പിടിയിൽ. തളിയകോണം പിണ്ട ിയത്ത് വീട്ടിൽ ജയശ്രീ (44) എന്ന സ്ത്രീയെ വീട്ടിൽ കയറി വധിക്കാൻ ശ്രമിച്ച കുറ്റത്തിന് തിളയകോണം കൊല്ലാറ വീട്ടിൽ ’കീരി ’ എന്നറിയപെടുന്ന ഗുണ്ട ാ തലവൻ കിരണ്‍ ബാബു (30 ) വിനെയാണ് ഇരിങ്ങാലക്കുട എസ്ഐ ബിബിനും സംഘവും അറസ്റ്റു ചെയ്തത്.
കേസിലെ പരാതികാരിയുടെ മകൻ ശരത്തും, കീരി കിരണുമായി ജൂലൈ 29 ന് മാപ്രാണത്തെ സ്വകാര്യ ബാറിൽവച്ച് ഉണ്ടായ തർക്കത്തത്തുടർന്ന് കീരി കിരണ്‍ സുഹൃത്തുക്കളായ ഗുണ്ടകളെ വിളിച്ചു വരുത്തി രാത്രി 11 മണിക്ക് ശരത്തിന്റെ വീട്ടിലേക്ക് വടിവാളുകളും, ഇരിന്പുവടികളുമായി അതിക്രമിച്ചു കയറി വീടിന്റെ വാതിൽ ചവിട്ടി തകർത്ത് ഉറങ്ങികിടക്കുകയായിരുന്ന ശരത്തിനെ ക്രൂരമായി മർദിച്ചിരുന്നു.
മകനെ മർദിക്കുന്നത് കണ്ട ജയശ്രീയും, ഭർത്താവ് സുബ്രനും മകനെ തല്ലുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിൽ ജയശ്രീക്ക് ഇരുന്പു വടികൊണ്ട ് തലക്ക് അടി ഏൽക്കുകയും, സുബ്രനും സംഭവത്തിൽ സാരമായ പരിക്കേൽക്കുകയും ഉണ്ട ായി. സംഭവത്തിനു ശേഷം ഗുണ്ട ാസംഘങ്ങൾ തൃശൂരിൽ ലോഡ്ജിലും, തുടർന്ന് വയനാട്ടിലും ഒളിവിൽ കഴിഞ്ഞിരുന്നതായും ഒന്നാം പ്രതി പോലീസിനോട് പറഞ്ഞു.
അയൽ സംസ്ഥാനത്തേക്ക് കടക്കാൻ പണം ശേഖരിക്കാൻ വീട്ടിൽ എത്തിയപ്പോഴാണ് ഒന്നാം പ്രതിയെ വീടിന് സമീപത്തു നിന്നും പോലീസ് സാഹസികമായി പിടികൂടിയത്. മറ്റ് പ്രതികളെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട ്. ഇവർ ഉടൻ പിടിയിലാവുമെന്നും പ്രത്യേ ക അന്യേഷണ സംഘം അറിയിച്ചു.
പരിക്കുപറ്റിയ മൂന്നുപേരും ഇരിങ്ങാലക്കുട സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തെ തുടർന്ന് പോലീസ് അന്യേഷണമാരംഭിച്ചതറിഞ്ഞ് പ്രതികൾ ഒളിവിൽ പോയിരുന്നു. പ്രതികളായ ഗുണ്ട കളെ പിടികൂടുന്നതിന് ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ എം.കെ . സുരേഷ് കുമാറിന്റെ നേതൃത്തത്തിൽ ആന്റീ ഗുണ്ട ാ സ്കാഡ് രൂപീകരിച്ചിരുന്നു.
ഈ കേസിൽ പ്രതിയായ മറ്റൊരു ഗുണ്ട യെ അടുത്തിടെ കഞ്ചാവുമായി പോലീസ് പിടികൂടിയിരുന്നു.
ആന്റീ ഗുണ്ടാ സ്ക്വാഡിൽ തോമസ് വടക്കൻ, മുരുകേഷ് കടവത്ത്, സുജിത്ത് കുമാർ, ടി എസ് സുനിൽ, ബിനു പൗലോസ്, എം എസ് വൈശാഖ് എന്നിവരാണ് ഉണ്ട ായിരുന്നത്.