ചാത്തന്നൂർ: അർധ രാത്രിയിൽ കടത്തിണ്ണയിൽ കിടന്നുറങ്ങുകയായിരുന്നഅംഗപരിമിതയായ വയോധികയെ ആക്രമിച്ച ശേഷം എടുത്തു കൊണ്ടുപോയി ഒരു കിലോമീറ്ററകലെ ഉപേക്ഷിച്ച സംഭവത്തിലെ പ്രതിയായ റാഷിദിനെ കൊട്ടിയംപോലീസ് അറസ്റ്റ് ചെയ്തു.
തെളിവെടുപ്പിനായി പോലീസ് പ്രതിയെ സംഭവസ്ഥലത്തെത്തിച്ചപ്പോൾ നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയത് സംഘർഷാവസ്ഥയ്ക്ക് ഇടയാക്കി.
ചാത്തന്നൂർ എസി പി ബി. ഗോപകുമാറിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തിയാണ് തെളിവെടുപ്പ് നടത്തിയ ശേഷം പ്രതിയെ തിരികെ കൊണ്ടുപോയത്. ഓയൂർ, മീയന, റാഷിദ് മൻസിലിൽ റാഷിദ് (33)നെയാണ് സംഭവവുമായി ബന്ധപ്പെട്ട് കൊട്ടിയംപോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ- കഴിഞ്ഞ വ്യാഴാഴ്ച അർധരാത്രിയിൽ മീൻ കച്ചവ ടക്കാരനായ റാഷിദ് കച്ചവടത്തിനുപയോഗിക്കുന്ന പെട്ടി ഓട്ടോയുമായി കൊട്ടിയം ജംഗ്ഷനിൽ എത്തിയ സമയം കടത്തിണ്ണയിൽ കിടക്കുകയായിരുന്ന വയോധികയെ കണ്ടു.
ഇവരുടെ അടുത്തെത്തിയ പ്രതി ലൈംഗികാതിക്രമം നടത്തുകയും പ്രതിരോധിച്ച വയോധികയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.തുടർന്ന് ഇയാൾ വയോധികയെ എടുത്തുകൊണ്ട് പോകുകയും ഇവർ ബഹളം വെച്ചതിനെ തുടർന്ന് ഉപേക്ഷിച്ചു കടന്നുകളയുകയും ചെയ്തു.
സിത്താര ജംഗ്ഷന് സമീപത്ത് ചോരയെലിപ്പിച്ച് കിടന്ന വയോധികയെ നാട്ടുകാരാണ് കണ്ടെത്തുന്നത്. മർദ്ദന ത്തിൽ സാരമായി പരിക്കേറ്റ ഇവരെ മകളെത്തി കൊട്ടിയത്തുള്ള സ്വകാര്യ ആശുപ ത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പിന്നീട് മകൾ നൽകിയ പരാതിയുടെ അടി സ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി ഞായറാഴ്ച രാത്രി പിടികൂടുന്നത്.
ചാത്തന്നൂർ എസിപി ഗോപകുമാമാറിന്റെ നിർദ്ദേശാനു സരണം കൊട്ടിയം പോലീസ് ഇൻസ്പെക്ടർ വിനോദിന്റെ നേതൃത്വത്തിൽ എസ്ഐമാരായ നിതിൻ നളൻ, റെനോക്സ്, എസ്സിപിഒ സജു, സീനു, ഷെമീർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.