ഇരിങ്ങാലക്കുട: സുഹൃത്തായിരുന്ന ഇൻഡോനേഷ്യൻ യുവതിയുടെ വ്യാജ ഫേസ് ബുക്ക് പ്രൊഫൈലുണ്ടാക്കി അതുവഴി അവരുടെ എഡിറ്റ് ചെയ്ത നഗ്ന ചിത്രങ്ങളും വീഡിയോയും മറ്റും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു.
തളിക്കുളം ഇടശേരി പുതിയ വീട്ടിൽ ഹസനെ (29) ഇരിങ്ങാലക്കുട സൈബർ പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.
ദുബായിൽ ആയിരുന്ന പ്രതിയെ പിടികൂടുന്നതിനായി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയായ ഐശ്വര്യ ദോഗ്ര ഐപിഎസിന്റെ പ്രത്യേക നിർദേശാനുസരണം ലുക്ക് ഒൗട്ട് സർക്കുലർ പ്രസിദ്ധീകരിച്ചിരുന്നതിനെതുടർന്ന് പ്രതിയെ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.കെ. പത്മരാജൻ അറസ്റ്റു ചെയ്യുകയായിരുന്നു.
അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ടി.എം. കശ്യപൻ, ഗോപികുമാർ, എഎസ്ഐ തോമസ്, സിവിൽ പോലീസ് ഓഫീസർ അനൂപ്, സിപിഒ ഷനൂഹ് എന്നിവരുമുണ്ടായിരുന്നു.