ബ്രൗ​ൺ ഷു​ഗ​റു​മാ​യി ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​ൻ പി​ടി​യി​ൽ;​ രഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തിൽ നടത്തിയ പരിശോധനയിലാണ് ഹൂസൈൻ പിടിയിലായത്

പെ​രു​മ്പാ​വൂ​ര്‍: ബ്രൗ​ണ്‍ ഷു​ഗ​റു​മാ​യി ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നാ​യ യു​വാ​വി​നെ പെ​രു​ന്പാ​വൂ​ർ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. പ​ശ്ചി​മ ബം​ഗാ​ള്‍ മൂ​ര്‍​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി മൊ​യാ​ജെം ഹു​സൈ​ന്‍ (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പെ​രു​മ്പാ​വൂ​ര്‍ ടൗ​ണ്‍ പ്ര​ദേ​ശ​ത്ത് നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് 61 പൊ​തി ബ്രൗ​ണ്‍ ഷു​ഗ​ര്‍ ക​ണ്ടെ​ടു​ത്തു.

പെ​രു​മ്പാ​വൂ​ര്‍ എ​ക്സൈ​സ് ഷാ​ഡോ സം​ഘ​ത്തി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ആ​ര്‍. കി​ര​ണ്‍ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ അ​സി. എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ബി. ​മു​ര​ളീ​ധ​ര​ന്‍, അ​സി. എ​ക്സൈ​സ് ഗ്രേ​ഡ് കെ.​കെ. സു​ബ്ര​ഹ്മ​ണ്യ​ന്‍. സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ എം.​എം. കു​ഞ്ഞു​മു​ഹ​മ്മ​ദ്, ഗി​രീ​ഷ് കൃ​ഷ്ണ​ന്‍, പി.​ആ​ര്‍. അ​നു​രാ​ജ്, എം.​എം. ന​ന്ദു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ബ്രൗ​ണ്‍ ഷു​ഗ​റി​ന്‍റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും ഇ​തി​നു പി​ന്നി​ലു​ള്ള സം​ഘ​ത്തെ ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്നും എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ അ​റി​യി​ച്ചു. പ്ര​തി​യെ പെ​രു​മ്പാ​വൂ​ര്‍ ഒ​ന്നാം ക്ലാ​സ്സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Related posts