കു​ടും​ബ പ്ര​ശ്ന​ത്തെ തു​ട​ർ​ന്ന് ഭാ​ര്യ​യെ​യും മ​ക​നെ​യും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ


കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട​യി​ൽ ഭാ​ര്യ​യെ​യും മ​ക​നെ​യും വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. ചാ​മ​വി​ള സി​എ​സ്ഐ പ​ള്ളി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന നി​ഷാ​ദാ​ണ്(45) അ​റ​സ്റ്റി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചേ കൈ​ത​ക്കോ​ണ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന ഭാ​ര്യ സ്വ​പ്ന(40),മ​ക​ൻ അ​ഭി​ന​വ്(11)​എ​ന്നി​വ​രെ​യാ​ണ് നി​ഷ​ദ് വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

സ്വ​പ്ന ന​ക്രാം​ചി​റ​യി​ലു​ള്ള പെ​ട്രോ​ൾ പ​മ്പി​ലെ ജോ​ലി​ക്കാ​യി വ​രു​ന്ന​തി​നി​ടെ പു​ല​ർ​ച്ചേ 5.30ഓ​ടെ കൈ​ത​ക്കോ​ണ​ത്ത് വ​ച്ച് നി​ഷാ​ദ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന മ​ക​നും ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. ഈ ​സ​മ​യം വ​ന്ന ടി​പ്പ​ർ ഡ്രൈ​വ​റു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ കാ​ര​ണ​മാ​ണ് വ​ലി​യ​ദു​ര​ന്തം ഒ​ഴി​വാ​യ​ത്.

കാ​ട്ടാ​ക്ക​ട​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​ത്രി​യി​ലേ​ക്ക് ഇ​രു​വ​രേ​യം മാ​റ്റി. കു​ടും​ബ പ്ര​ശ്‌​ന​ങ്ങ​ളാ​ൽ അ​ക​ന്നു ക​ഴി​യു​ക​യാ​യി​രു​ന​ന്നു നി​ഷാ​ദും ഭാ​ര്യ​യും. ഇ​യാ​ളെ വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് കാ​ട്ടാ​ക്ക​ട പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment