തളിപ്പറമ്പ്: ജിന്ന് ഒഴിപ്പിച്ച് തരാമെന്ന് പറഞ്ഞ് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മധ്യവയസ്കനെ റിമാൻഡ് ചെയ്തു.
തളിപ്പറമ്പ് ബദരിയ നഗറിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഞാറ്റുവയലിലെ ഇബ്രാഹിമി (50) നെയാണ് തളിപ്പറമ്പ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. പെൺകുട്ടിയുടെ ബന്ധുവിന്റെ കാല് വേദന മാറ്റാനെത്തിയ ഇയാൾ പെൺകുട്ടിക്ക് ജിന്ന് ബാധയുണ്ടെന്ന് പറഞ്ഞ് വീട്ടിൽ വച്ച് പീഡിപ്പിച്ചതായാണ് പരാതി.
പെൺകുട്ടി ചൈൽഡ് ലൈനിൽ നൽകിയ പരാതിയിൽ ഇന്നലെ വൈകുന്നേരം തളിപ്പറമ്പിൽ വച്ച് സിഐ എൻ.കെ.സത്യനാഥും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.