ചാത്തന്നൂർ: പോലീസിൽ പരാതി നൽകിയതിന്റെ പേരിൽ യുവാവിനെയും തടസം പിടിക്കാനെത്തിയയാളെയും ആക്രമിച്ചു പരിക്കേൽപ്പിച്ച ഗുണ്ടാസംഘത്തിൽപ്പെട്ട ഒരാളെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു.
സംഘത്തിൽപ്പെട്ട മറ്റുള്ളവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. ഇരവിപുരം വടക്കുംഭാഗം ഫിലിപ്പ് മുക്ക് പവിത്രം നഗറിൽ കൊച്ചി ല്ലം വീട്ടിൽ ജാക്സൺ (25) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ആറിന് ഇരവിപുരം തെക്കുംഭാഗം സെന്റ് ജോസഫ് കുരിശടിക്ക് സമീപം ആയിരുന്നു ആക്രമണം.
വാളുമായെത്തിയ ആറംഗ സംഘം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം തെക്കുംഭാഗം ചാനാ ക്കഴികം സെന്റ് ജോസഫ് നഗർ 54 ചാനാക്ക ഴി കം വീട്ടിൽ ജോഷി (36) ഇയാളുടെ സുഹൃത്തും അയൽവാസിയുമായ സിൻസൻ (52)എന്നിവരെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.
ഇവർ ഇരുവരും ഇeപ്പാഴും ആശുപത്രിയിൽ ചികിൽസയിലാണ്. ജോഷിയെ ആക്രമിക്കുന്നതു കണ്ട് തടസം പിടിക്കാനെത്തിയ സിൻസനെയും ആക്രമിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. കേസിൽ ഉൾപ്പെട്ട ഒരു പ്രതിയുടെ വീട്ടിൽ വളർത്തിയിരുന്ന നായ കുറച്ചുദിവസംമുമ്പ്അക്രമണത്തിനിരയായജോഷിയുടെ സുഹൃത്തിനെ കടിച്ചിരുന്നു.
ഇതിന്റെ പേരിൽ പോലീസിൽ പരാതി നൽകിയതിന് പിന്നിൽ ജോഷിയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.