കൊച്ചി: നഗരമധ്യത്തിൽ വിദ്യാർഥിനിയെ കെട്ടിടത്തിന്റെ മൂന്നാംനിലയിൽനിന്നു യുവാവ് തള്ളിയിട്ടതായി പരാതി. യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. ഇരിങ്ങാലക്കുട അയ്യമ്പിള്ളി ജിയോ തോമസാണ്(27) പിടിയിലായത്.
നോർത്തിലെ ഒരു സ്ഥാപനത്തിൽ ടെക്നീഷ്യൻ കോഴ്സ് വിദ്യാർഥിനിയും ഇരിങ്ങാലക്കുട സ്വദേശിനിയുമായ പത്തൊമ്പതുകാരിയെയാണു തള്ളിയിട്ടത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ നോർത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം 4.20നായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞിറങ്ങിയ വിദ്യാർഥിനിയോടു സംസാരിക്കാനെന്നു പറഞ്ഞു ജിയോ വിളിച്ചുകൊണ്ടുപോകുകയായിരുന്നുവെന്നു പറയുന്നു.