താനൂർ: ആരോഗ്യ മന്ത്രി കെ.കെ.ശൈലജയെ ഫെയ്സ് ബുക്കിൽ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ കളരിപ്പടി സ്വദേശിയും ബി.ജെ.പി പ്രവർത്തകനുമായ മേച്ചേരി രഞ്ജിത്തിനെ അറസ്റ്റ് ചെയ്തു. മന്ത്രിയുടെ മകൻ കണ്ണൂർ എയർപോർട്ടിൽ അനധികൃതമായ ജോലി നേടിയെന്ന തരത്തിൽ വ്യാജ പോസ്റ്റിട്ടതിനെ തുടർന്നാണ് നടപടി. മന്ത്രി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
മന്ത്രി കെ.കെ.ശൈലജയെ ഫെയ്സ് ബുക്കിൽ അപകീർത്തിപ്പെടുത്തിയ ബി.ജെ.പി പ്രവർത്തകന് അറസ്റ്റില്‍
