കുമളി: തമിഴ്നാട്ടിൽനിന്ന് കഞ്ചാവുമായെത്തിയ യുവാവിനെ ഓടിച്ചിട്ടു പിടിച്ചു. കുമളിയിൽ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് അധികൃതരുടെ പരിശോധയിലാണ് ഇന്ന് രാവിലെ ഒന്പതോടെ മൂന്നുറുഗ്രാം കഞ്ചാവുമായി കോട്ടയം മീനച്ചിൽ പുലിയന്നൂർ നെടുപ്ലാക്കൽ അലൻ ഗോപാലൻ (19) പിടിയിലായത്.
തമിഴ്നാട് ബസ് സ്റ്റാൻഡിൽനിന്നും ബസിറങ്ങി നടന്നുവരികയായിരുന്ന ഇയാൾ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഓടിമറയാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. കഴിഞ്ഞ മാർച്ചിലും കഞ്ചാവ് കടത്തിയതിന് ഇയാൾക്കെതിരേ കേസുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
നാട്ടിൽ ചില്ലറ വ്യാപാരാരത്തിനായി കൊണ്ടുപോവുകയായിരുന്നു കഞ്ചാവെന്ന് എക്സൈസ് പറഞ്ഞു. പീരുമേട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സോജൻ സെബാസ്റ്റ്യൻ, പ്രവന്റീവ് ഓഫീസർ ഷാജി അരവിന്ദാക്ഷൻ, സിഇഒമാരായ ദീപുരാജ്, വിനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടീയത്. മുൻപും അലനെ കഞ്ചാവു കേസിൽ പിടികൂടിയിട്ടുള്ളതിനാൽ കൂടുതൽ അന്വേഷണത്തിന് വിധേയമാക്കും.