ഒല്ലൂർ: പുത്തൂരിൽ യുവാവിനെ ആക്രമിച്ച കേസിൽ അഞ്ച് പ്രതികൾ അറസ്റ്റിൽ. കഴിഞ്ഞ 20ന് പുത്തൂർ നന്പ്യാർ റോഡിൽ തോട്ടിയാട്ടിൽ സരീതിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പുത്തൂർ സ്വദേശികളായ ചിറയത്ത് സാജൻ, പുത്തൻപുരക്കൽ വിഷ്ണു, പാറക്കൽ ആഷിക്, മുണ്ടനാടൻ ജിഷ്ണു, പടവരാട് തലക്കാട്ടിൽ അനന്തു എന്നിവരെ ഒല്ലൂർ പോലീസ് കൊടൈക്കനാലിൽ നിന്നും പിടി കൂടിയത്.
സരിതിന്റെ വീടിന് മുന്നിലിരുന്ന് കഞ്ചാവ് വലിക്കുന്നതിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് പ്രതികൾ കത്തി, സോഡ കുപ്പി, വടി എന്നിവ കൊണ്ട് യുവാവിനെ മർദിച്ചത്. ഈ സംഭവത്തിൽ ഒരാളെ കൂടി പിടികൂടാനുണ്ട്. പ്രതികൾക്കെതിരെ തൃശൂർ, മണ്ണുത്തി, പുതുക്കാട്, വടക്കഞ്ചേരി സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.