പത്തനംതിട്ട: സ്വകാര്യബസ് സ്റ്റാൻഡിൽ സ്കൂൾ വിദ്യാർഥിനികളെ ശല്യം ചെയ്തിരുന്ന യുവാവ് പിടിയിൽ. തിരുവല്ല കുറ്റൂർ തലയാർ പഴവൂർ വീട്ടിൽ കണ്ണൻ കെ. നായരാ(29)ണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം 4.30ഓടെ വിദ്യാർഥികളുടെ പരാതിയെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പിങ്ക് പോലീസാണ് ഇയാളെ പിടികൂടിയത്.
ലോട്ടറി കച്ചവടത്തിന്റെ മറവിൽ കഴിഞ്ഞ കുറേനാളുകളായി ഇയാൾ കുട്ടികളെ നിരന്തരം ശല്യം ചെയ്തുവരികയായിരുന്നുവെന്ന് പറയുന്നു. പത്തനംതിട്ട ഡിവൈഎസ്പിയുടെ നിർദേശപ്രകാരമാണ് പിങ്ക് പോലിസ് ഉദ്യോഗസ്ഥരായ വനിതാ എസ്ഐ ജെസി സ്കറിയ, ഡബ്ല്യുസിപിഒ ജയലക്ഷ്മി, രശ്മി എന്നിവർ ഇയാളെ കസ്റ്റഡിയിലെടുത്തത്.