കണ്ണൂർ: മകളും ഭർത്താവും തമ്മിലുള്ള പ്രശ്നം ചർച്ച ചെയ്യാൻ ഭർതൃവീട്ടിലെത്തിയ പിതാവിനെ കസേരകൊണ്ടും കത്തിവാൾ കൊണ്ടും അക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചാലാട് അന്പലത്തിനു സമീപത്തെ പുത്തൻപുരയിൽ ഫൈസൽ ആണ് അറസ്റ്റിലായത്.
അക്രമത്തിൽ പരിക്കേറ്റ ചാവശേരി വളോറയിലെ മലപ്പുറത്തൻവീട്ടിൽ അബൂട്ടി (51) യെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് മകളുടെ വിഷയം ചർച്ച ചെയ്യാൻ പിതാവ് അബൂട്ടി അടക്കമുള്ളവർ മകളുടെ ഭർത്താവ് ഫൈസലിന്റെ വീട്ടിലെത്തിയത്. പ്രശ്നം ചർച്ച ചെയ്യുന്നതിനിടെ പ്രകോപിതനായ ഫൈസൽ കസേരകൊണ്ടും കത്തിവാൾ കൊണ്ടും അബൂട്ടിയെ അക്രമിക്കുകയായിരുന്നു.വധശ്രമത്തിനാണ് ഫൈസലിനെതിരേ കേസെടുത്തത്.