അന്പലപ്പുഴ: 14 കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. എടപ്പോണ്‍ പാറ്റൂർ മങ്ങാട് കിഴക്കേതിൽ അപ്പു (23), സുഹൃത്തായ കൊല്ലം കന്നിമേൽശേരി ഒറ്റപ്ലാക്കൽ തെക്കേതിൽ വിപിൻ (30) എന്നിവരെ ആണ് പുന്നപ്ര പോലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ 23ന് ആണ് പുന്നപ്ര സ്വദേശിനി ആയ 14കാരിയെ ഇവർ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് കേസെടുത്ത് അന്വേഷണമാരംഭിച്ച പുന്നപ്ര പോലീസ് ഇവരെ കൊല്ലത്തു നിന്നും പിടികൂടുകയായിരുന്നു.
ഐസ് പ്ലാന്റ് ടെക്നീഷ്യ·ാരായ ഇവർ പുന്നപ്രയിലെ ഐസ് പ്ലാന്റിൽ അറ്റകുറ്റപ്പണികൾക്കായി എത്തിയതായിരുന്നു. പ്രളയകാലത്ത് ദുരിതാശ്വാസ ക്യാന്പിൽവച്ച് പെണ്‍കുട്ടിയുമായി അപ്പു സൗഹൃദത്തിലാകുകയായിരുന്നു. കഴിഞ്ഞ 23 ന് വിപിനൊപ്പമെത്തിയ അപ്പു പെണ്‍കുട്ടിയുമായി കടന്നു കളയുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇവരെ ഇന്ന് പോസ്കോ കോടതിയിൽ ഹാജരാക്കും.