കോഴിക്കോട്: മലപ്പുറം സ്വദേശിയായ പതിനേഴുകാരനെ നിരന്തരായി ഫോണിൽ വിളിച്ച് അശ്ലീലം സംസാരിച്ച യുവാവിനെ കസബ പോലീസ് അറസ്റ്റ് ചെയ്തു. പെരുമണ്ണ സ്വദേശി കുറ്റിയിൽത്താഴം ചോലയിൽ മീത്തൽ ബൈജു (39) നെയാണ് ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോടെത്തിയപ്പോൾ പരിചയപ്പെട്ട യുവാവ് കുട്ടിയുടെ ഫോൺ നന്പർ വാങ്ങി നിരന്തരം വിളിക്കുകയും അശ്ലീലം പറയുകയുമായിരുന്നു. മലപ്പുറം ചൈൽലൈനിൽ വിദ്യാർഥി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.