കൊച്ചി: വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ കൊച്ചിയില്‍ പിടിയില്‍. തായ്ലന്ഡ് സ്വദേശിനിയെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ കൊണ്ടോടി സ്വദേശികളായ മുഹമ്മദ് ഇന്‍സാഫ്, അന്‍സാരി എന്നിവരാണ് പിടിയിലായിട്ടുള്ളത്.
എംജി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ രണ്ട് ദിവസംമുമ്പാണു കേസിനാസ്പദമായ സംഭവമെന്ന് അന്വഷണത്തിന് നേതൃത്വം നല്കിയ എറണാകുളം എസിപി കെ. ലാല്‍ജി പറഞ്ഞു. മുഹമ്മദ് ഇന്‍സാഫുമായി തായ്ലന്ഡ് സ്വദേശിനിക്ക് ഫേസബുക്ക് വഴി നേരത്തെ പരിചയമുണ്ടായിരുന്നതായി പോലീസ് പറയുന്നു.
പരാതിക്കാരിയുടെ മകന് സംസ്ഥാനത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്നുണ്ട്. മകനെ കാണാനായി ഇവര്‍ പലതവണ കേരളത്തില്‍ വന്നിരുന്നു. പരിചയക്കാരനായ മുഹമ്മദ് ഇന്‍സാഫിനെ കാണാനായാണ് ഇവര്‍ കൊച്ചിയിലെത്തിയതെന്നും പോലീസ് പറയുന്നു.
പ്രതി സുഹൃത്തുമായെത്തി ഹോട്ടലില്‍വച്ച് പരാതിക്കാരിയെ പീഡിപ്പിക്കുകയും തുടർന്ന് ഇക്കാര്യം വിദേശ വനിത ഫോണില്‍ വളിച്ച് അറിയിക്കുകയുമായിരുന്നുവെന്ന് കെ. ലാല്‍ജി പറഞ്ഞു. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.