ഇളംകാറ്റിൽ മു​യ​ൽ​ഫാ​മാം പരിസരത്തെ മണം എക്സൈസിന്‍റെ മൂക്കിലടിച്ചു ; പൊളിഞ്ഞു വീണത് വാറ്റുകാരൻ കൊടിയൻ ബിജുവിന്‍റെ തന്ത്രം…

 


പ​റ​വൂ​ർ:​ വീ​ടി​നു പി​ന്നി​ലെ മു​യ​ൽ ഫാ​മി​ൽ വ്യാ​ജ​മ​ദ്യ നി​ർ​മാ​ണം ന​ട​ത്തി​വ​ന്ന​യാ​ളെ എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​റ​സ്റ്റു ചെ​യ്തു. ചേ​ന്ദ​മം​ഗ​ലം കോ​ട്ട​യി​ൽ കോ​വി​ല​ക​ത്തു കൊ​ടി​യ​ൻ ബി​ജു (52) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

32 ലി​റ്റ​ർ ചാ​രാ​യം, 420 ലി​റ്റ​ർ ചാ​രാ​യം വാ​റ്റാ​ൻ പാ​ക​പ്പെ​ടു​ത്തി​യ വാ​ഷ്, വാ​റ്റു​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ഇ​യാ​ളി​ൽ നി​ന്നു പി​ടി​കൂ​ടി. ഇ​യാ​ൾ വ​ൻ​തോ​തി​ൽ ചാ​രാ​യം നി​ർ​മി​ച്ചു വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്നെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ‌ പ​റ​ഞ്ഞു.

മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ ല​ഭി​ക്കു​ന്ന ഓ​ർ​ഡ​ർ പ്ര​കാ​രം ലി​റ്റ​റി​ന് 2,000 രൂ​പ നി​ര​ക്കി​ൽ വീ​ട്ടി​ൽ എ​ത്തി​ക്കു​ക​യാ​ണു ചെ​യ്തി​രു​ന്ന​ത്. ര​ണ്ട് വാ​റ്റ് കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​യാ​ളാ​ണു ബി​ജു.

ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ് നി​ജു​മോ​ൻ, അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ വി. ​എം. ഹാ​രി​സ്, ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി. ​എ​സ്. ഹ​നീ​ഷ്, ഒ. ​എ​സ്. ജ​ഗ​ദീ​ഷ് സാ​ബു, എ​ൻ.എം. ​മ​ഹേ​ഷ്, രാ​ജി ജോ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ബി​ജു​വി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment