കോഴിക്കോട്: മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ നിര്‍ത്തിയിട്ട സ്വകാര്യ ബസില്‍ കൂട്ടബലാത്സംഘഗത്തിനിരയാക്കിയ കേസില്‍ ഒളിവിലുള്ള പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്.
കൊലപാതക കേസിലുള്‍പ്പെടെ ബന്ധമുള്ള പന്തീര്‍പ്പാടം പാണരുകണ്ടത്തില്‍ ഇന്ത്യേഷ്കുമാര്‍ (38) ആണ് ഒളിവിലുള്ളത്. ഇയാളെ കണ്ടെത്തുന്നതിനായി മെഡിക്കല്‍കോളജ് അസി.കമ്മീഷണര്‍ സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
ഇന്ത്യേഷ്കുമാറുമായി അടുത്തബന്ധമുള്ളവരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.അതേസമയം കേസില്‍ ഇന്നലെ അറസ്റ്റ് ചെയ്ത രണ്ടുപേരെ റിമാന്‍ഡ് ചെയ്തു.
കുന്നമംഗലം സ്വദേശികളായ മലയൊടിയാറുമ്മല്‍ വീട്ടില്‍ ഗോപീഷ് (38), പത്താംമൈല്‍ മേലേപൂളോറ വീട്ടില്‍ മുഹമ്മദ് ഷമീര്‍ (32) എന്നിവരാണ് ഇന്നലെ പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് പീഡനത്തിനിരയായ യുവതിയുടെ മാതാവ് ചേവായൂര്‍ പോലീസില്‍ പരാതി നല്‍കിയത്. മുണ്ടിക്കല്‍താഴം-സിഡബ്ലിയുആര്‍ഡിഎം റോഡിന് സമീപം നിര്‍ത്തിയിട്ട ബസില്‍വച്ച് പീഡിപ്പിച്ചതായാണ് പരാതി.
രാത്രി വഴക്കിട്ട് വീട്ടില്‍നിന്നിറങ്ങിയ യുവതി മെഡിക്കല്‍ കോളജിന് സമീപമെത്തിയിരുന്നു. അവിടെനിന്ന് ഒരാളുടെ സ്കൂട്ടറില്‍ വയല്‍ സ്റ്റോപ്പിലെത്തി.
ഇവിടെ നില്‍ക്കവെയാണ് ഗോപീഷും ഇന്ത്യോഷും സ്കൂട്ടറിലെത്തിയത്. യുവതിയുമായി ഇവര്‍ സ്കൂട്ടറില്‍ മുണ്ടിക്കല്‍താഴം-സിഡബ്ലിയുആര്‍ഡിഎം റോഡിന് സമീപത്തെത്തി. അവിടെ നിര്‍ത്തിയിട്ടിരുന്ന ബസിലെത്തിച്ച് ബലാത്സംഗം ചെയ്തു.
തുടര്‍ന്ന് സുഹൃത്തായ ഷമീറിനെ വിളിച്ചുവരുത്തി. അയാളും യുവതിയെ പീഡിപ്പിച്ചു. പിന്നീട് ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങി യുവതിക്ക് നല്കിയ ശേഷം കുന്നമംഗലം ഓട്ടോസ്റ്റാന്‍ഡിനടുത്ത് ഇറക്കിവിടുകയായിരുന്നു.
രാത്രി വീട്ടില്‍ തിരിച്ചെത്തിയ യുവതിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയെ തുടര്‍ന്ന് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം അറിയുന്നത്. ഇതോടെ ചേവായൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അന്വേഷണത്തില്‍ യുവാക്കള്‍ യുവതിയുമായി ബൈക്കില്‍ സഞ്ചരിക്കുന്ന ദൃശ്യം പോലീസിന് ലഭിച്ചു. ദൃശ്യങ്ങളില്‍നിന്ന് ഗോപീഷിനെ തിരിച്ചറിയുകയും പിടികൂടി ചോദ്യം ചെയ്തതോടെ മറ്റു രണ്ടുപേരുടെ പങ്കുകൂടി വ്യക്തമാവുകയുമായിരുന്നു. ഗോപീഷ് ബസ്ത്തൊഴിലാളിയാണ്.