കൊച്ചി/തൃപ്പൂണിത്തുറ: ക്ഷേത്ര ദൾശനം കഴിഞ്ഞു വീട്ടിലേക്കു മടങ്ങവേ നടുറോഡിൽവച്ച് വീട്ടമ്മയെ കയറിപിടിച്ച് ചുണ്ട് കടിച്ചുമുറിച്ച സംഭവത്തിൽ പ്രതി പിടിയിൽ. നിരവധി കേസുകളിൽ പ്രതിയും ആക്രി പെറുക്കി നടക്കുന്നയാളുമായ തിരുവാങ്കുളം ലക്ഷംവീട് കോളനിയിൽ കൃഷ്ണ മൂർത്തി (60) ആണ് പിടിയിലായത്.
ഹിൽപാലസ് സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് ഇന്നലെ രാത്രിയോടെയാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴോടെ തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിനു സമീപമായിരുന്നു നാട്ടുകാരെ ഞെട്ടിഞ്ഞ സംഭവം അരങ്ങേറിയത്. അറുപതു വയസുള്ള സ്ത്രീയാണ് ആക്രമണത്തിന് ഇരയായത്.
സമീപപ്രദേശങ്ങളിലെ സിസിടിവി പരിശോധനയിൽനിന്നുമാണ് ആക്രമിയെ സംബന്ധിച്ച വിവരം പോലീസിനു ലഭ്യമായത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്. പ്രായമായ മുഷിഞ്ഞവസ്ത്ര ധാരിയാണു ആക്രമണത്തിനു പിന്നിലെന്നു അന്നേദിവസംതന്നെ വ്യക്തമായിരുന്നു.