നെടുമങ്ങാട്: യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ച പാറക്കാട് ജംഗ്ഷന് സമീപത്തുവച്ച് മഞ്ച സ്വദേശി ശ്യാംകുമാറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ പത്താംകല്ല് പാറക്കാട് തോട്ടരികത്തു വീട്ടിൽ എസ്.സുബിൻ (കുട്ടായി 29) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
ശ്യാംകുമാറിന്റെ ബന്ധുക്കളായ സ്ത്രീകളെ സുബിൻ ശല്യം ചെയ്തതിനെ വിലക്കിയതിലുള്ള വിരോധത്തിലാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെക്കുറിച്ച് നെടുമങ്ങാട് എഎസ്പി രാജ് പ്രസാദിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ്ഐമാരായ സന്തോഷ് കുമാർ, സുനിൽ ഗോപി പോലീസുകാരായ രതീഷ്, രാജീവ്, ശരത്ചന്ദ്രൻ എന്നിവർ ചേർന്ന് ഇയാളെ ശബരിമല സന്നിധാനത്തു നിന്നും പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.