കണ്ണൂർ: പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥയുടെ സ്വർണമാല പൊട്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൂടെയുണ്ടായിരുന്ന സ്ത്രീക്കായി അന്വേഷണം ഊർജിതമാക്കി.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിനു സമീപം പാറമ്മൽ വീട്ടിൽ കുഞ്ഞനന്തന്റെ ഭാര്യ വിജയലക്ഷ്മിയുടെ (58) സ്വർണമാല പൊട്ടിച്ച സംഭവത്തിൽ പള്ളിക്കുന്ന് ചന്ദ്രോത്ത് ഹൗസിൽ ലജിത്ത് (36) നെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ കൂടെയുണ്ടായിരുന്ന കണ്ടാലറിയാവുന്ന മുപ്പതു വയസ് തോന്നിക്കുന്ന യുവതിക്കായി അന്വേഷണം ഊർജിതമാക്കി.
ഇന്നലെ ഉച്ചയോടെ വീട്ടിൽ അതിക്രമിച്ച് കയറിയ ഇരുവരും വിജയലക്ഷ്മിയുടെ കഴുത്തിൽ നിന്ന് ഒന്നേകാൽ പവൻ മാല പൊട്ടിക്കുകയും മുഖത്ത് അടിക്കുകയുമായിരുന്നു. പിടിവലിക്കിടയിൽ മാലയുടെ ഒരുഭാഗം വിജയലക്ഷ്മിക്ക് കിട്ടിയിരുന്നു.