കൊച്ചി: ജാര്‍ഖണ്ഡില്‍ മന്ത്രവാദിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കേരളത്തില്‍ ഒളിവില്‍ കഴിയുന്നതിനിടെ പിടിയില്‍.
തൃക്കാക്കര വാഴക്കാലയില്‍ കൂലിപ്പണിചെയ്തുവരികയായിരുന്ന ജാര്‍ഖണ്ഡ് സ്വദേശിയായ ലോറന്‍സ് സാമന്ദ് (നരേന് സാമന്ദ്-31) ആണ് തൃക്കാക്കര പോലീസിന്റെ പിടിയിലായത്.
ജാര്‍ഖണ്ഡ് സാരേക്കല കര്‍സവാന്‍ ജില്ലയിലെ കച്ചായിലാണ് 70 വയസുകാരിയായ മന്ത്രവാദിനിയെ ലോറന്‍സ് കൊലപ്പെടുത്തിയത്.
ഇയാളുടെ കുട്ടിയുടെ അസുഖം മാറുന്നതിന് ചികിത്സക്കായി മന്ത്രവാദിനിയെ സമീപിച്ചിരുന്നു. അസുഖം മാറാത്തതിന്റെ വിരോധത്തില്‍ ഇയാള്‍ മന്ത്രവാദിനിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.
കൊലയ്ക്കുശേഷം രക്ഷപ്പെട്ട പ്രതി പല സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞശേഷം കേരളത്തിലെത്തുകയായിരുന്നു.
സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേ ഷണത്തിലാണ് പ്രതിയെ പിടികൂടിയത്. റിമാന്‍ഡ് ചെയ്തു.