പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം: മ​ദ്ര​സ മു​ൻ അ​ധ്യാ​പ​ക​ന് 35 വ​ർ​ഷം ക​ഠി​ന​ത​ട​വ്


ചാ​വ​ക്കാ​ട്: പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ മ​ദ്ര​സ മു​ൻ അ​ധ്യാ​പ​ക​ന് 35 വ​ർ​ഷം ക​ഠി​ന​ത​ട​വും 5,50,000 രൂ​പ പി​ഴ​യും. കോ​ഴി​ക്കോ​ട് പ​ന്നി​യ​ങ്ക​ര ച​ക്കും​ക​ട​വ് മ​മ​ദ് ഹാ​ജി പ​റ​മ്പ് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ന​ജ്മു​ദീ​നെ(26)​യാ​ണ് ചാ​വ​ക്കാ​ട് അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ​ഡ്ജി അ​ൻ​യാ​സ് ത​യ്യി​ൽ ശി​ക്ഷി​ച്ച​ത്.

14 വ​യ​സു​ള്ള കു​ട്ടി​യെ മ​ത അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ്ര​തി ഇ​ട​യ്ക്കി​ട​യ്ക്ക് ബാ​ല​ൻ താ​മ​സി​ച്ച് മ​ത​പ​ഠ​നം ന​ട​ത്തു​ന്ന സ്ഥ​ല​ത്തെ​ത്തി പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണു കേ​സ്.

പ്ര​ഥ​മ വി​സ്താ​ര​ത്തി​നു​ശേ​ഷം കൂ​റു​മാ​റി പ്ര​തി​ഭാ​ഗ​ത്തി​ന് അ​നു​കൂ​ല​മാ​യി ബാ​ല​നും വീ​ട്ടു​കാ​രും മൊ​ഴി​മാ​റ്റി പ​റ​ഞ്ഞെ​ങ്കി​ലും കോ​ട​തി തെ​ളി​വു വി​ല​യി​രു​ത്തി കു​റ്റം ചെ​യ്തി​രി​ക്കു​ന്നു​വെ​ന്നു​ക​ണ്ട് പ്ര​തി​യെ ശി​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

എ​സ്ഐ ബി​പി​ൻ ബി. ​നാ​യ​ർ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി. ഇ​ൻ​സ്പെ​ക്ട​ർ വി​പി​ൻ കെ. ​വേ​ണു​ഗോ​പാ​ൽ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക്കെ​തി​രെ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ പ്പി​ച്ചു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. സി​ജു മു​ട്ട​ത്ത്, അ​ഡ്വ. സി. ​നി​ഷ എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Related posts

Leave a Comment