കൊച്ചി: വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ വീട്ടിലെത്തി അസഭ്യം പറയുകയും ആസിഡ് ഒഴിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ അറസ്റ്റിലായ യുവാവ് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി.
സംഭവവുമായി ബന്ധപ്പെട്ട് കടവന്ത്ര ഗാന്ധിനഗര്‍ കോളനിയില്‍ വീട്ടുനമ്പര്‍ ഒമ്പതില്‍ താമസിക്കുന്ന മഹേന്ദ്രനെ കഴിഞ്ഞ ദിവസം കടവന്ത്ര പോലീസ് അറസ്റ്റു ചെയ്തിരുന്നു.
കൊച്ചി സിറ്റി പോലീസിലെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ മോഷണം, അടിപിടി ഉള്‍പ്പെടെ നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഒന്നിനു രാത്രി 10.30ഓടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മഹേന്ദ്രന് പിതാവിനെ അസഭ്യം പറയുകയും വീടിനകത്തേക്ക് കടക്കാന്‍ ശ്രമിച്ച യുവാവിനെ തടഞ്ഞ അമ്മയോട് മകളെ ആസിഡ് എറിഞ്ഞു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. കാപ്പ നിയമപ്രകാരം നടപടി നേരിട്ടയാളാണ് മഹേന്ദ്രന്.