തൃശൂർ: പതിനാറോളം മണിചെയിൻ തട്ടിപ്പുകേസുകളിലെ പ്രതിയായ പിടികിട്ടാപ്പുള്ളിയെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. ഒളരി വെളുത്തൂർ ചാലിശേരി വീട്ടിൽ മാർട്ടിൻ ജോണ് (51) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഏഴുവർഷമായി വിദേശത്ത് ഒളിവിലായിരുന്നു ഇയാൾ. നാട്ടിലേക്കു തിരികെ വരുന്നതായി രഹസ്യവിവരം കിട്ടിയതിനെതുടർന്ന് എസിപി പി. വാഹിദ്, സിഐ കെ.സി.
സേതു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണമാണ് ഇയാളെ കുടുക്കിയത്. നെടുന്പാശേരി വിമാനതാവളത്തിൽ വിമാനമിറങ്ങിയ ഉടനെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ടിക് ഇന്നവോറ്റേഴ്സ് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പെന്ന് പോലീസ് പറഞ്ഞു.
പലരിൽ നിന്നായി വാങ്ങിയ പണം തിരികെ നൽകാൻ കഴിയാതെ വന്നപ്പോൾ മുങ്ങുകയായിരുന്നു ഇയാൾ. സീനിയർ സിപിഒ മൻസൂർ, സിപിഒമാരായ അരവിന്ദൻ, ഷിനിൽ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.