മാ​വോ​യി​സ്റ്റ് ഉ​സ്മാ​ൻ അ​റ​സ്റ്റി​ൽ; അ​ല​നും താ​ഹ​യ്ക്കും മാ​വോ​യി​സ്റ്റ് അ​നു​കൂ​ല ല​ഘു​ലേ​ഖ​ക​ൾ ന​ൽ​കി​യ​ത് ഉ​സ്മാ​നായിരുന്നു


മ​ല​പ്പു​റം: പ​ന്തീ​രാ​ങ്കാ​വ് യു​എ​പി​എ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​വോ​യി​സ്റ്റ് ബ​ന്ധ​മു​ള്ള ഉ​സ്മാ​നെ എ​ടി​എ​സ് (ആ​ന്‍റി ടെ​റ​റി​സ്റ്റ് സ്ക്വാ​ഡ്) അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം പ​ട്ടി​ക്കാ​ട്ടു നി​ന്നും തി​ങ്ക​ളാ​ഴ്ച രാ​ത്രി 10 ഓ​ടെ​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

പ​ന്തീ​രാ​ങ്കാ​വ് യു​എ​പി​എ കേ​സി​ൽ മു​ൻ​പ് അ​റ​സ്റ്റി​ലാ​യ അ​ല​നും താ​ഹ​യ്ക്കും മാ​വോ​യി​സ്റ്റ് അ​നു​കൂ​ല ല​ഘു​ലേ​ഖ​ക​ൾ ന​ൽ​കി​യ​ത് ഉ​സ്മാ​നാ​ണെ​ന്ന് നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു.

കേ​സ് നി​ല​വി​ൽ എ​ൻ​ഐ​എ​യാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. അ​തി​നാ​ൽ അ​റ​സ്റ്റി​ലാ​യ ഉ​സ്മാ​നെ എ​ൻ​ഐ​എ​യ്ക്ക് കൈ​മാ​റി​യേ​ക്കും. പ​ന്തീ​രാ​ങ്കാ​വ് കേ​സി​ൽ ഉ​സ്മാ​ൻ മൂ​ന്നാം പ്ര​തി​യാ​ണ്.

മു​ൻ​പ് നി​ര​വ​ധി കേ​സു​ക​ൾ ഇ​യാ​ളു​ടെ പേ​രി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ ഇ​യാ​ൾ​ക്കാ​യി വി​വി​ധ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

Related posts

Leave a Comment