കൊട്ടാരക്കര: വിലങ്ങറ സ്വദേശി കൃഷ്ണൻ കുട്ടി (70) എന്നയാളെ തൂമ്പ കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മരുമകൻ കൊട്ടാരക്കര വിലങ്ങറ മോട്ടോർ കുന്നം രജിത ഭവനം വീട്ടിൽ കൃഷ്ണൻ കുട്ടി (48) കൊട്ടാരക്കര പോലീസിന്റെ പിടിയിലായി. വീട് പണിയെപ്പറ്റിയുണ്ടായ തർക്കത്തെ തുടർന്ന് കുപിതനായ കൃഷ്ണൻ കുട്ടി ഭാര്യാപിതാവിനെ തൂമ്പാ കൊണ്ട് തലക്കടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊട്ടാരക്കര ഇൻസ്പെക്ടർമാരുടെ ബിനുകുമാർ, എസ് ഐ മാരായ രാജീവ്, സാബുജി മാസ് സിപിഒ അനൂപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.