പത്തനാപുരം : കുന്നിക്കോട്ടെ സ്വകാര്യ ബാര്‍ ജീവനക്കാരുടെ ക്രൂര മര്‍ദനത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ബാർ ജീവനക്കാരായ രണ്ടു പേരെ കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തു. മേലില രഞ്ജിത് ഭവനിൽ രഞ്ജിത്തിന്(27) ആണ് ഗുരുതരമായി പരിക്കേറ്റത്.
ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുന്നിക്കോട്ടെ സ്വകാര്യ ബാറിലെ ജീവനക്കാരായ അശോകൻ, പ്രദീപ്കുമാർ എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.
ബാറിൽ മദ്യപിക്കാനെത്തിയ യുവാവ് മദ്യ ലഹരിയിൽ ഒച്ചവച്ചതിനെ തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ മര്‍ദിക്കുകയായിരുന്നു. ശരീരത്തിൽ മുറിവുകളുമായി രക്തം വാർന്നു കിടന്ന യുവാവിനെ പോലീസെത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്