കണ്ണൂർ: അർധരാത്രിയിൽ ട്രെയിൻ ഇറങ്ങി വീട്ടിലേക്കു പോവുകയായിരുന്ന കേളകം സ്വദേശിയുടെ മൂന്നരപ്പവന്റെ മാല കവർന്ന കേസിൽ നാലുപേർ അറസ്റ്റിൽ.
ചാലാട് ജയന്തി അപ്പാർട്ട്മെന്റിൽ താമസിക്കുന്ന കേളകം ചെട്ടിയാപ്പറന്പ് കാർത്തികയിലെ മഹേഷ് എം. നായരുടെ (28) മൂന്നരപ്പവൻ സ്വർണമാല കവർന്ന കേസിൽ കാഞ്ഞിരോട് സ്വദേശി ജുനൈസ് (29), ഏച്ചൂർ കമാൽപീടികയിലെ ടിഷാദ് (23), കുടുക്കിമെട്ട ഹാജിമൊട്ടയിലെ ഇർഷാദ് (25), കാഞ്ഞിരോട് പുറവൂരിലെ അബ്ദുൾ നസീർ (34) എന്നിവരെയാണു അറസ്റ്റ് ചെയ്തത്.
ടൗൺ ഇൻസ്പെക്ടർ ടി.കെ. രത്നകുമാറിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനതത്തിൽ ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. 28ന് രാത്രി 11.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. ട്രെയിൻ ഇറങ്ങി ചാലാട്ടെ അപ്പാർട്ട്മെന്റിലേക്കു പോകുന്നവഴിയാണ് മഹേഷിന്റെ മാല കവർന്നത്.