നെടുമങ്ങാട് : പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പെണ്വാണിഭസംഘത്തിലെത്തിക്കാന് നടത്തിയ ശ്രമം പരാജയപ്പെട്ടതിനെതുടര്‍ന്ന് ആറംഗസംഘം വലിയമല സ്റ്റേഷന്പരിധിയിലെത്തി പെണ്‍കുട്ടിയുടെ അമ്മയെ ആക്രമിച്ച് സ്വര്‍ണം തട്ടിയെടുത്തു. വീട്ടമ്മ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്ത് പോലീസ് എത്തിയപ്പോഴേയ്ക്കും രണ്ട് കാറുകളിലായി വന്ന ആറംഗസംഘം കടന്നു.
ഇവരെ പിന്തുടരുന്നതിനിടെ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന കാര്‍ മുതിയന്കാവിനു സമീപംവച്ച് അപകടത്തില്‍പ്പെട്ടു. ഈ കാറില്‍നിന്നും രണ്ട് പ്രതികളെ പോലീസ് പിടികൂടി. ഒരാള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സംഘത്തിലെ രണ്ടുപേരെക്കൂടി പോലീസ് പിടികൂടി.
കേസിലെ രണ്ടാം പ്രതി എ.നിഖില്‍(30), കെ.ഡി.ഹൗസ്, പനവിളാകം, നരുവാമൂട്, മൂന്നാംപ്രതി നിഷകുമാരി (33) കുന്നുവിളവീട്, ശാസ്തവട്ടം, അഞ്ചാംപ്രതി ശാന്തി(37), ഇ.ആര്.എ 42, ഇരപ്പുകുഴി, കുടപ്പനക്കുന്ന്, വി.വിഷ്ണു(27), ഗീതാഭവന്‍, ഒലിപ്പുനട, നരുവാമൂട് എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തിലെ സൂത്രധാരനും മുഖ്യപ്രതിയുമായ നവീന്‍ സഹായി ആദര്‍ശ് എന്നിവര്‍ക്കുവേണ്ടിയുള്ള അന്വേഷണം വ്യാപിപ്പിച്ചതായി വലിയമല സി.ഐ.രഞ്ജിത്ത്കുമാര്‍ പറഞ്ഞു. ആറംഗസംഘം രണ്ടു വണ്ടികളിലായിട്ടാണ് പനയ്ക്കോട് ചന്തയ്ക്കുസമീപത്തെത്തി വീട്ടമ്മയെ ആക്രമിച്ചത്.
രാത്രി 11 മണിയോടെ വീടിന്റെ വാതില്ചവിട്ടിത്തുറന്നാണ് സംഘം അകത്ത് കടന്ന് വീട്ടമ്മയെ മര്‍ദ്ദിച്ചത്. വിവരമറിഞ്ഞ് വലിയമലപോലീസും സ്ഥലത്തെത്തി.
പോലീസിന്റെ വരവറിഞ്ഞ് സംഘം രണ്ടുകാറുകളിലായി രക്ഷപ്പെട്ടു. പോലീസ് പിന്തുടരുന്ന വിവരമറിഞ്ഞ് അമിതവേഗത്തില്പ്പോയ കാറുകളിലൊന്ന് അപകടത്തില്‍പ്പെട്ടു. ഈ കാറില്‍ നിന്നുമാണ് ഒന്നാംപ്രതി നവീന്‍ ഓടിരക്ഷപ്പെട്ടത്.
സംഭവത്തില്‍ ഒന്നാം പ്രതി നവീന്‍, നാലാംപ്രതി ആദര്‍ശ് എന്നിവര്‍ക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി സി.ഐ.രഞ്ജിത്ത്കുമാര്‍ പറഞ്ഞു. നവീന്‍ സംസ്ഥാനത്തെ വിവിധസ്റ്റേഷനുകളിലായി 18-ക്രിമിനല്‍കേസുകളിലും ശാന്തി, നിഖില്‍, ആദര്‍ശ് എന്നിവര്‍ ഒരുഡസനിലധികം കേസുകളിലും പ്രതികളാണെന്ന് പോലീസ് പറയുന്നു.
എസ്.ഐ.ബാബു, എ.എസ്.ഐ.ഷഫീര്ലബ്ബ, സി.പി.ഒമാരായ അനൂപ്, ഷിജുലാല്‍, അഭിജിത്ത്, രാംകുമാര്‍, അഖില്‍കൃഷ്ണ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.