കൊട്ടിയം: ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ ശേഷം വിദ്യാർഥിയുടെ കഴുത്തിൽ കത്തിവച്ച് പണം പിടിച്ചുപറിച്ച മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി.ഇന്നലെ രാത്രി എട്ടരയോടെ അയത്തിൽ ആയിരുന്നു സംഭവം.
പരീക്ഷ ഫീസടയ്ക്കുന്നതിന് കൈയിൽ കരുതിയിരുന്ന 3,000 രൂപ ഇയാൾ വിദ്യാർഥിയെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തതായി പറയുന്നു. നാട്ടുകാർ തടഞ്ഞുവച്ചതോടെ മറ്റൊരു യുവാവും സമാനമായ അക്രമത്തിനിരയായതായി പറഞ്ഞ് സ്ഥലത്തെത്തി.കൺട്രോൾ റൂം പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.